മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിൻ്റെ മേൽക്കൂരയിൽ പതിച്ചു. ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡില്‍ ആണ് അപകടം. താഴെക്ക് മറിഞ്ഞ കാർ വീടിനുമുകളിൽ പതിക്കുകയായിരുന്നു. മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് കാര്‍ വീണത്. അപകട സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിൻ്റെ മേൽക്കൂര ഏതാണ്ട് പൂർണമായി തകർന്നു. ശബരിമല ദർശനം കഴിഞ്ഞ് കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
A car carrying Sabarimala pilgrims lost control and overturned on top of a house in Muvattupuzha.