നെടുമങ്ങാട് കരകുളത്തെ എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കോളജില്‍ ഉടമയുടെ മൊബൈല്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്റേത് ആകാമെന്ന് പൊലീസ് സംശയിക്കുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A burnt body inside the college; Doubt whether it belongs to the owner