പുതുക്കാട്: ദേശീയപാതയിൽ കെഎസ്‌ആർടിസി സുപ്പർ ഫാസ്റ്റ് ബസും ഓട്ടോയും കുട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മാള സ്വദേശി സുജിത്ത്, യാത്രക്കാരൻ ബ്രിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
സുജിത്തിന്റെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പൊന്നാനിയിലേക്ക് പോയിരുന്ന ബസ് സ്റ്റാന്‌ഡിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്നുവന്ന ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
KSRTC super fast bus collided with auto.