തളിപ്പറമ്പ്: കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവറും ഹെവി ഡ്രൈവിം ഗ് ലൈസൻസ് നേടിയ ആദ്യ മലയാളി വനിതയും ദീനസേവന സഭയുടെ അമല പ്രോവിൻസ് അംഗവുമായ സിസ്റ്റർ ഫ്രാൻസിസ് ഡിഎസ്എസ് (74) അന്തരിച്ചു. 1976ൽ കോഴിക്കോട്ടുനിന്ന് ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പാസായാണ് ചരിത്രത്തിൽ ഇടംനേടിയത്. ദീനസേവന സഭയുടെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഓടിക്കുന്നതിനാണ് സിസ്റ്റർ ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത്.
കാസർഗോഡ് കോളിച്ചാൽ പതിനെട്ടാം മൈലിലെ പരേതരായ അയലാറ്റിൽ മത്താ യി-അന്നമ്മ ദമ്പതികളുടെ 11 മക്കളിൽ രണ്ടാമത്തെ മകളാണ്. സഹോദരങ്ങൾ: എ.എം. ജോൺ (റിട്ട. പ്രഫസർ, കാസർഗോഡ് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയിൽ (മാലക്കല്ല്), സിസ്റ്റർ ഫ്രാൻസിൻ വിസി (പയ്യാവൂർ), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേൽ (മാലക്കല്ല്), ബേബി, സണ്ണി (ഇരുവരും കോളിച്ചാൽ), സിസിലി കക്കാടിയിൽ പയ്യാവൂർ (അധ്യാപിക, കാസർഗോഡ് വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം), സാലു (അധ്യാപകൻ, രാജപുരം ഹോളിഫാമിലി എച്ച്എസ്എസ്), സി സ്റ്റർ ജെസ്വിൻ വിസി (കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെൻ്റർ), പരേതനായ കുര്യാക്കോസ്.
Sister Frances DSS, the first woman ambulance driver in Kerala and the first Malayali woman to obtain a heavy driving licence, has passed away.