പാലോട്: ദമ്പതിമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഭാര്യയ്ക്കു ദാരുണാന്ത്യം. പാലോട് ചിപ്പൻച്ചിറ രതീഷ് ഭവനിൽ സതികുമാരി (56) യാണു തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചത്.
പോത്തൻകോട് ഒരു മരണവീട്ടിൽ പോയി ചിപ്പൻചിറയിലേക്ക് ആക്ടീവ സ്‌കൂട്ടറിൽ മടങ്ങുകയായിരുന്നു ദമ്പതികൾ. പിന്നാലെ വന്ന തെങ്കാശി ഫാസ്റ്റ് ബസ് സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്യവേ സ്‌കൂട്ടറിൻ്റെ ഹാൻഡിലിൽ തട്ടിയതിനെത്തുടർന്നു ബാലൻസ് തെറ്റി രാജീവനും സ്‌കൂട്ടറും ഇടതുവശത്തേക്കും പിന്നിലിരുന്ന സതികുമാരി പിന്നിലേക്കും വീഴുകയായിരുന്നു.
മലർന്നുവീണ സതികുമാരിയുടെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. രാജേഷ്, രതീഷ് എന്നിവർ മക്കളാണ്.
A couple's scooter was hit by a KSRTC bus and his wife met a tragic end.