എഡിന്‍ബറോ: യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ (22) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്ന് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിദ്യാര്‍ത്ഥി വിസയില്‍ സാന്ദ്ര യുകെയില്‍ എത്തിയത്.
ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആല്‍മണ്ട്‌വെയിലിലെ അദ്‌ന സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആല്‍മണ്ട് നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ഇത് സാന്ദ്രയുടേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
Kochi Perumbavoor native of Malayali student missing from UK found dead; The body is in the river