ചണ്ഡീഗഡ്: പതിനെട്ട് മാസത്തിനിടെ സ്വവര്‍ഗാനുരാഗിയായ യുവാവ് കൊലപ്പെടുത്തിയത് പതിനൊന്ന് പുരുഷന്മാരെ. പഞ്ചാബിലാണ് സംഭവം. രാം സരൂപ് എന്ന യുവാവാണ് പുരുഷന്മാരെ കൊന്ന് തള്ളിയത്. തന്റെ ലൈംഗികതയെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പ്രതികാരമായാണ് കൊലപാതകപരമ്പരയെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തി.
യുവാക്കളെ വശീകരിച്ച ശേഷം അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. ലൈംഗിക ബന്ധത്തിന് ശേഷം തന്നെ നിരസിക്കുകയോ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്ന പുരുഷന്മാരെ ഇയാള്‍ അതിക്രൂരമായി കൊലപ്പെടുത്തും. ലൈംഗിക ബന്ധത്തിന് ശേഷം സമ്മതിച്ച തുക നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തന്റെ ആദ്യ ഇരയായ ഹര്‍പ്രീത് സിങിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അവസാന ഇരയായ 37 വയസുകാരന്‍ മനീന്ദര്‍ സിങിനെ കൊലപ്പെടുത്തിയത് തന്റെ ലൈംഗികതയെ പരിഹസിച്ചതിനാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
A gay man killed eleven men in eighteen months.