തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി സന്ദർശനം നടത്തി.

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി സന്ദർശനം നടത്തി.
Dec 27, 2024 11:41 AM | By Jobin PJ

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട് സന്ദർശനം നടത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച. കീ. മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദർശനം നടത്തിയത്. ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ ആർ രഘുപ്രസാദ്, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, എൻ റ്റി സി എ മെമ്പർ ഐ എഫ് എഫ് ഹരിണി വേണുഗോപാൽ, കോട്ടയം എഫ് ഡി പി റ്റി & സി സി എഫ് വൈൽഡ് ലൈഫ് ഐ എഫ് എസ് പ്രമോദ് പി പി, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ, പെരിയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ് സന്ദീപ്, പെരിയാർ ഈസ്റ്റ്‌ ഡെപ്യൂട്ടി ഡയറക്ടർ ഐ എസ് സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് തട്ടേക്കാട് സന്ദർശനത്തിന് എത്തിയത്. തട്ടേക്കാട് എത്തിയ സംഘം കരട് ശുപാർശയെ സംബന്ധിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തി. ആന്റണി ജോൺ എംഎൽഎ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, ഷീല രാജീവ്, ആലീസ് സിബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു .തുടർന്ന് പക്ഷി സങ്കേതത്തിന് അകത്ത് ഉൾപ്പെട്ടിട്ടുള്ള ജനവാസ മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം സംഘം സന്ദർശിച്ചു.

Delimitation of Thattekad Bird Sanctuary; Central expert committee visited.

Next TV

Related Stories
#piravom | പിറവം നഗരസഭയിൽ 15 സ്ഥലത്ത്‌ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചു

Dec 28, 2024 04:20 AM

#piravom | പിറവം നഗരസഭയിൽ 15 സ്ഥലത്ത്‌ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചു

നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, അജേഷ് മനോഹർ, പി ഗിരീഷ്‌കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, എ നാസർ,...

Read More >>
ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ.

Dec 27, 2024 05:49 AM

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്....

Read More >>
എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു.

Dec 27, 2024 05:43 AM

എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു.

കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറിൽ തിരിച്ച് വരുന്നതിനിടെയാണ്...

Read More >>
#train | കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

Dec 24, 2024 07:27 AM

#train | കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

രണ്ട് വർഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിൻ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി....

Read More >>
#Pazanthode | പഴന്തോട് ഫെസ്റ്റിന് ഇന്ന് തുടക്കം

Dec 24, 2024 05:17 AM

#Pazanthode | പഴന്തോട് ഫെസ്റ്റിന് ഇന്ന് തുടക്കം

രാത്രി ഏഴിന്‌ നക്ഷത്രത്തടാകം സ്വിച്ച്‌ ഓൺ ചെയ്‌ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ്‌ അധ്യക്ഷനാകും....

Read More >>
#Ernakulam | എറണാകുളം ജനറൽ ആശുപത്രി പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്റെ ‘പ്രതീക്’ പദ്ധതി തുടങ്ങി.

Dec 24, 2024 05:09 AM

#Ernakulam | എറണാകുളം ജനറൽ ആശുപത്രി പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്റെ ‘പ്രതീക്’ പദ്ധതി തുടങ്ങി.

എന്നാൽ, തീവ്രപരിചരണം ആവശ്യമുള്ള എട്ട്‌ രോഗികളെ ഫിസിയോതെറാപ്പിസ്റ്റും യൂണിറ്റും ദിവസവും സന്ദർശിച്ച് അവരുടെ പുരോഗതി നിരീക്ഷിച്ച്‌ റിപ്പോർട്ട്...

Read More >>
Top Stories










News Roundup






Entertainment News