കൊല്ലം: മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. കരുനാഗപ്പള്ളി ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിന്‍സി (43), കണ്ണൂര്‍ തലശ്ശേരി സ്വദേശി അശിന്‍ കുമാര്‍ (32) എന്നിവരാണ് പിടിയിലായത്.
ബിന്‍സിയും ബിന്‍സിയുടെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ അശിന്‍ കുമാറും പരാതിക്കാരിയുടെ ഭര്‍ത്താവിനെ പരിചരിക്കാനെന്ന വ്യാജേന വീട്ടിലെത്തി. ഇതിന് ശേഷം ചികിത്സയ്ക്കായി അദ്ദേഹത്തെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. ചികിത്സാ ചിലവിനെന്ന പേരില്‍ മാലയും കമ്മലും ഉള്‍പ്പടെ 6പവന്‍ സ്വര്‍ണം വാങ്ങി. ഇതിന് പിന്നാലെ ബാങ്കിലുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണവും ഗൂഗിള്‍ പേ വഴി അഞ്ച് ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു
കൊല്ലം പെരിനാട് സ്വദേശിനിയുടെ പരാതിയിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
The young woman and her friend were arrested for stealing money and gold jewellery.