2025 ജനുവരി 2 വ്യാഴാഴ്ച തിരുനാളിന് കൊടിയിറങ്ങും. ടിപ്പുവിന്റെ പടയോട്ടം പോലെ ചരിത്രപ്രസിദ്ധമായ പല പ്രതിസന്ധികളും ഈ പള്ളി തരണം ചെയ്തിട്ടുണ്ട്. ജാതിമത വ്യത്യാസമില്ലാതെ കർഷകരുടെയും തൊഴിലാളികളുടെയും വലിയ ആശ്രയമായിരുന്നു ഈ ദേവാലയം. ഒരു ദിവസം പോലും ദിവ്യബലി മുടങ്ങാതെയും, ഒരാണ്ടിൽ പോലും തിരുനാൾ മുടങ്ങാതെയും ഒരു വ്യക്തിക്ക് പോലും അനുഗ്രഹം നിഷേധിക്കാതെയും,ഈ പള്ളിയുടെ മധ്യസ്ഥനായ ഉണ്ണി മിശിഹാ ഇവിടത്തെ നാനാജാതി മതസ്ഥരെയും പരിപാലിക്കുന്നു.
ഇവിടത്തെ തിരുനാൾ മതസൗഹാർദത്തിന്റെ ഉത്സവമാണ്. നാനാ ജാതി മതസ്ഥർ തിരുനാളിനു വേണ്ടി ദൂരദേശത്തിൽ നിന്നുപോലും എത്തിച്ചേരുന്നു. 28ന് വൈകിട്ട് 4.30ന് വിശുദ്ധ കുർബാനക്ക് മുൻ ഇടവക വികാരിമാർ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ കൊടിയേറ്റ്, സന്ദേശവും തിരു കർമ്മങ്ങൾക്ക് മൂവാറ്റുപുഴ രൂപത ബിഷപ്പ് അഭിമന്ദ്യ യോഹന്നാൻ മാർ തെയോഡേഷ്യസ് ശിശുക്കൾക്ക് ആശീർവാദത്തിനും കാർമികത്വം വഹിക്കും തുടർന്ന് സ്നേഹവിരുന്ന്. തുടർ ദിവസങ്ങളിൽ അഭിവന്ദ്യ ബിഷപ്പ് സ്റ്റാൻലിൻ റോമൻ കൊല്ലം രൂപത, അഭിവന്ദ്യ ബിഷപ്പ് ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപത യുഎസ് എ, അഭിവന്ദ്യ മാർ ജോസ് പുത്തൻവീട്ടിൽ സഹായ മെത്രാൻ ഫരീദാബാദ് രൂപത, എന്നിവർ കാർമികത്വം വഹിക്കുമെന്ന് വികാരി റവ ഫാദർ സെബാസ്റ്റ്യൻ ചണ്ണാപള്ളിൽ, പ്രസുദേന്തി എം വി മനോജ് മാളിയേക്കൽ, കൈക്കാരൻ സേവിയർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, ഫാമിലി യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോസ് മാത്യു ചെറുതോട്ടുപുറം, വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റർ ഷിജു ജോർജ് ഒറ്റപ്ലാക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Kodikaiar on Saturday 28th December 2024 for the visitation festival of Miraculous Divine Unni Messiah at the historic Vadayar Unni Messiah Temple.