കായംകുളം: പതിനാറുകാരനെ പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലിസിന്റെ പിടിയിൽ. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടിൽ ശ്രീക്കുട്ടിയെ (19) നെയാണ് പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയും പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച് യുവതി പീഡിപ്പിച്ചതായി 16 കാരൻ മൊഴി നൽകി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധുകൂടിയായ 16 കാരൻ്റെ വീട്ടിൽ നിർത്തുകയായിരുന്നു. ഇവിടെനിന്നു മാണ് ഇരുവരും പോയത്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്നും ഇരുവരെയും പോലീസ് പിടികൂടി. ഇരയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇവർ താമസിച്ചതായി പോലീസ് പറയുന്നു. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A 19-year-old girl was arrested for molesting a 16-year-old