തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാക്കത്തുരുത്തി സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പ്രതി യുവതിയെ കെണിയിൽ പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രണയം നടിച്ച് യുവതിയെ വശത്താക്കി വിവാഹ വാഗ്ദാനം നൽകി യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി. പിന്നീട് യുവതി ഇതിൽ നിന്നും പിന്മാറിയതോടെ ഈ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ യുവാവ് പീഡിപ്പിച്ചു. നിരന്തരമായ ഭീഷണിക്കും പീഡനത്തിനും ഇരയായ യുവതി ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത കാട്ടൂർ പൊലീസ് രഞ്ചിഷിനെ അറസ്റ്റ് ചെയ്തു. മുന്‍പ് സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രതി കാട്ടൂര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസിലെ പ്രതിയാണ്.
The accused was arrested in the case of molesting a young woman by making a promise of marriage.