പുഷ്പ 2 സിനിമയുടെ റിലീസിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കേസെടുത്തതിനെതിരെ അല്ലു അര്‍ജുന്‍ നിയമോപദേശവും തേടി. സംഭവത്തില്‍ മൈത്രി മൂവി മേക്കേഴ്‌സ് ഖേദം പ്രകടിപ്പിച്ചു.മരിച്ച യുവതിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും മൈത്രി മൂവി മേക്കേഴ്‌സ് വ്യക്തമാക്കി.
Police registered a case against actor Allu Arjun.