കണ്ണൂർ: സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കണ്ണൂർ ധർമ്മശാല ചേലേരിയിൽ ആണ് അപകടം നടന്നത്. ആംസ്റ്റെക് കോളേജ് യൂണിയൻ ചെയർമാൻ പിസി മുഹമ്മദാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. നാട്ടുകാർ ഓടിക്കൂടി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
A scooter passenger died in an accident between a scooter and a goods auto