#Thalayolaparamb | തലയോലപ്പറമ്പിലെ ഭാർഗ്ഗവി നിലയം....!

#Thalayolaparamb | തലയോലപ്പറമ്പിലെ ഭാർഗ്ഗവി നിലയം....!
Nov 27, 2024 12:23 PM | By Jobin PJ

വൈക്കം: വിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ജന്മനാട്ടിൽ നിന്നും പോയിട്ട് 60 ആണ്ട്തികയുന്നു.

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ തൻ്റെ കഥാപാത്രങ്ങളെയും പ്രിയപ്പെട്ട ഉറ്റവരെയും വേർപിരിഞ്ഞ് കുടുംബ സമേതം കോഴിക്കോട് ബേപ്പൂരിലേയ്ക്ക് 'ബേപ്പൂർ സുൽത്താനായി 'താമസം മാറിയിട്ട് നവംബർ 28 ന് അറുപത് വർഷം പൂർത്തിയാകുന്നു. 1958ലാണ് ബഷീർ തലയോലപ്പറമ്പിൽ സ്വന്തമായി സ്ഥലം വാങ്ങുന്നത്... ബഷീറിന്റെ എറണാകുളത്തെ 'ബഷീർ ബുക്ക് സ്റ്റാൾ 'സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന് കൈമാറിയ പണം കൊണ്ടാണ് തലയോലപ്പറമ്പ് ടൗണിൻ്റെ ഹൃദയഭാഗത്ത് ഇടയത്ത് മത്തച്ചനിൽ നിന്നും പന്ത്രണ്ടര സെൻ്റ് സ്ഥലം വിലയ്ക്ക് വാങ്ങിയത്. ഇത് വാങ്ങുന്നതിനായി ബഷീറിൻ്റെ കളിക്കൂട്ടുകാരായിരുന്ന തളിയാക്കൽ മത്തൻ കുഞ്ഞിനെയും ആനപ്പറമ്പിൽ ജോർജിനെയും മാണിക്കത്ത് മാത്യൂവിനെയുമാണ് ബഷീർ ചുമതലപ്പെടുത്തിയത്. 1960-ൽ ഈ സ്ഥലത്ത് ബഷീറിൻ്റെ ആഗ്രഹപ്രകാരം, പഴമ നിലനിർത്തി മനോഹരമായ പുതിയ വീട് വെച്ച് അസർ കോട്ടേജ് എന്ന് പേരിട്ട് ഭാര്യ ഫാബിയുമായി ബഷീർ താമസം തുടങ്ങി..

1958 ഡിസംബർ 18 ന് വിവാഹിതനായ ബഷീർ ആദ്യം അബ്ദുള്ള സാഹിബിൻ്റെ വീട്ടിലും പിന്നിട് എസ്.കെ. പൊറ്റക്കാടിൻ്റെ വീടായ ചന്ദ്രകാന്തത്തിലുമായിരുന്നു താമസം. എന്നാൽ നാട്ടിൽ ഉമ്മയുടെയും സഹോദരങ്ങളുടെയും അടുത്ത് താമസിക്കണമെന്ന ആഗ്രഹമാണ് പുതിയ വീട് വെയ്ക്കാൻ കാരണം. മൂത്ത മകൾ ഷാഹിന ഇവിടെ വെച്ചാണ് ജനിച്ചത്. കോഴിക്കോട്ടു നിന്ന് പെണ്ണ് കെട്ടിയത് കാരണം ഇനി ഒരിക്കലും നാട്ടിലേക്ക് വരില്ല എന്നാണ് കുടുംബാഗങ്ങൾ വിചാരിച്ചിരുന്നത്. അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ആ തീരുമാനം..!

തലയോലപ്പറമ്പിൽ താമസം തുടങ്ങിയതിന് ശേഷമാണ് ബഷീർ സംവിധായകൻ എ . വിൻസെൻ്റിന് ഭാർഗ്ഗവി നിലയം സിനിമയുടെ തിരക്കഥ പൂർത്തിയാക്കി നൽകിയത്. മദ്രാസിൽ താമസിച്ചു കൊണ്ടാണ് തിരക്കഥ എഴുതുവാൻ തുടങ്ങിയതെങ്കിലും 'ചിത്തരോഗം'പിടിപെട്ട തിനാൽ അത് പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. തിരക്കഥയുടെ എഴുത്തിനിടയിൽ പല ഘട്ടങ്ങളിലായി സത്യൻ, നസീർ, മധു, തകഴി, പി. കേശ ദേവ്, രാമു കാര്യാട്ട്, ജോസഫ് മുണ്ടശ്ശേരി , പൊൻകുന്നം വർക്കി, പി. ഭാസ്ക്കരൻ, സി.പി. ശ്രീധരൻ, ടാറ്റ പുരം സുകുമാരൻ, ഡി.സി. കിഴക്കെമുറി , എം.ടി. വാസു ദേവൻ നായർ, കിളിരൂർ രാധാകൃഷ്ണൻ തുടങ്ങിയ മഹരഥൻമാർ തലയോലപ്പറമ്പിലെ പുതിയ വീട്ടിൽ വരുകയും ദിവസങ്ങളോളം താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ടാറ്റ പുരം സുകുമാരൻ തൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.. തലയോലപ്പറമ്പിലെ താമസം ബഷീറിന് ഏറേ ഇഷ്ടമായിരുന്നു. എങ്കിലും ഭാര്യ ഫാബിയുടെ പിതാവിൻ്റെ മരണത്തോടെ കോഴിക്കോട് തിരുവണ്ണുരിലേക്ക് താമസം മാറ്റേണ്ടി വന്നു.

എറണാകുളത്തെ ബഷീർ ബുക്ക് സ്റ്റാളിലെ നിത്യ സന്ദർശകനും താമസകാരനുമായിരുന്ന ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ. പി. ഹോർമിസുമായിട്ടുള്ള സൗഹൃദമാണ് തലയോലപ്പറമ്പിലെ ഈ വീടും പറമ്പും 1964 നവംബർ 28 ന് 24000 രൂപ തീറു വിലയ്ക്ക് ഫെഡറൽ ബാങ്കിന് നൽകുവാൻ കാരണമായത്. പിറ്റെ വർഷം അസഹർ കോട്ടേജിൽ ബാങ്കിൻ്റെ പ്രവർത്തനം തുടങ്ങി..!

1994 ജൂലൈ 5 ന് വൈക്കം മുഹമ്മദ് ബഷീർ നമ്മേ വിട്ടു പിരിഞ്ഞു.


ബഷീറിന്റെ മരണത്തിന് ശേഷം കെ.പി. ഹോർമിസിൻ്റ മകൻ രാജു ഹോർമിസ് ഫെഡറൽ ബാങ്കിൻ്റെ തലപ്പത്ത് വരുകയും അദ്ദേഹം മുൻകൈയെടുത്ത് ഫെഡറൽ ബാങ്കിൻ്റെ ശാഖ പുതുക്കി പണിത് കേരളത്തിലെ'പ്രഥമ ബഷീർ സ്മാരകമായി ' 2001 ഫെബ്രുവരി 15 ന് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ജി. കാർത്തികേയനെ കൊണ്ട് ഉദ്ഘാടനം ചെയ്പ്പിച്ച്സാംസ്കാരിക

കേരളത്തിന് സമർപ്പിക്കുകയുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളം രൂപകൽപ്പന ചെയ്ത ജാഫ് ആൻ്റണി യാണ് ഇതിൻ്റെ ശില്പി. ഭാർഗ്ഗവി നിലയം എന്ന ചിത്രത്തിൻ്റെ തിരക്കഥ ഇവിടെയിരുന്ന് എഴുതി പൂർത്തികരിച്ചതിനാൽ ഫെഡറൽ ബാങ്ക് അധികൃതർ ഈ ബാങ്ക് ശാഖയ്ക്ക് "ഫെഡറൽ നിലയം " എന്ന പേരിട്ടു. പഴയ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്ന കിണർ ബാങ്ക് കെട്ടിടത്തിൻ്റെ നടുഹാളിൽ വരത്തക്കവിധം ചുറ്റുപാടുകളുടെ പഴമ നിലനിറുത്തിയാണ് ശാഖ മന്ദിരം പുതുക്കി പണിതത്. മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയിൽ ഫാബി ബഷീറും മക്കളായ ഷാഹിന ബഷീറും അനീസ് ബഷീറും ബഷീർ കഥാപാത്രങ്ങളും ബഷീർ സ്മാരക സമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു.

ബഷീറിനോട് ജന്മനാടിന് തീരാ സ്നേഹമാണ്. ബഷീർ സ്മാരകസമിതിയുടെയും ബഷീർ അമ്മ മലയാളത്തിൻ്റെയും ബഷീർ ഓർമ്മകളും സാഹിത്യ പരിപാടികളും ഫെഡറൽ ബാങ്ക് അങ്കണത്തിലാണ് നടക്കുന്നത്. ബാങ്ക് അധികൃതർക്ക് ബഷീറിനോട് മറ്റൊരു വൈകാരിക ബന്ധവുമുണ്ട്. ഫെഡറൽ ബാങ്കിന് സ്വന്തമായിട്ടുള്ള കേരളത്തിലെ മൂന്നാമത്തെ ഇരിപ്പിടവും കോട്ടയം ജില്ലയിലെ ആദ്യത്തെതും തലയോലപ്പറമ്പിലേതാണ്.. ബഷീറാണല്ലോ അതിന്റെയും മൂലകാരണം..!

ബഷീർ ജന്മനാട്ടിൽ നിന്നും ബേപ്പൂരിലെ രണ്ടര ഏക്കർ പുരയിടത്തിലെയ്ക്ക് താമസം മാറിയിട്ട് 60 വർഷവും മലയാളത്തിൽ നിന്നും വിട പറഞ്ഞിട്ട് 30 വർഷം കഴിഞ്ഞെങ്കിലും ബഷീർ ഓർമ്മകൾ ജന്മനാട്ടിൽ എന്നും നിലനിറുത്താൻ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി നടത്തിവരുന്ന പരിപാടികൾ ഉമ്മിണി ബലിയ ഒന്ന് ആണ് എന്നാണ് സമിതി ഭാരവാഹികളായ ചെയർമാൻ കിളിരൂർ രാധാകൃഷ്ണനും ജനറൽ സെക്രട്ടറി പി.ജി. ഷാജിമോനും ട്രഷറർ ഡോ. യു .ഷംലയും ഉറപ്പിച്ച് പറയുന്നത്. കാരണം ബഷീർ വായനക്കാരുടെ മനസ്സുകളിൽ ഇന്നും ജീവിക്കുന്നു.

എം.ടി. വാസുദേവൻ നായർ ഒരു ബഷീർ അനുസ്മരണത്തിൽ ആത്മഗതം ചെയ്യുന്നത് " ഈ മനുഷ്യൻ എനിക്കാരാണ് " എന്നാണ്.

എന്നാൽ ഈ മനുഷ്യൻ മലയാളിയുടെ ഹൃദയത്തിൽ കാലപുരുഷനെ പോലെ വളർന്ന് നിറഞ്ഞ് നിൽക്കുന്നു. അത് നിലനിറുത്താൻ ബഷീർ സ്മാരക സമിതി പ്രവർത്തകരും ഫെഡറൽ ബാങ്കും ഇന്നും തലയോലപ്പറമ്പിൽ ഉണ്ട് എന്ന തെളിവ് ആണ് അവർ നടത്തുന്ന പരിപാടികളിൽ കേരളത്തിലെ സാംസ്കാരിക നായകൻമാരുടെ സാന്നിദ്ധ്യവും ജനപങ്കാളിത്തവും...അതേ..തലയോലപ്പറമ്പിന്റെ എല്ലാമെല്ലാമാണ് ബഷീർ.


ഫോട്ടോ:

വൈക്കം മുഹമ്മദ് ബഷീർ 1960 മുതൽ 1964 വരെ കുടുംബസമേതം ജന്മനാടായ തലയോലപ്പറമ്പിൽ താമസിച്ചിരുന്ന വീടും പറമ്പും 1964 നവംബർ 28 ന് ഫെഡറൽ ബാങ്കിന് തീറ് നൽകിയതിൻ്റെ ആധാരം ബഷീർ കഥാപാത്രമായ സെയ്തു മുഹമ്മദിന് സീനിയർ ബ്രാഞ്ച് മാനേജർ അക്ഷയ്.എസ്. പുളിമൂട്ടിൽ കാട്ടി കൊടുക്കുന്നു. ബഷീർ സ്മാരക സമിതി ഭാരവാഹികളായ പ്രൊഫ. കെ.എസ്. ഇന്ദു, പി. ജി. ഷാജിമോൻ, പി.എ. ജലാൽ, ആര്യ കരുണാകരൻ, ശ്രീജേഷ് ഗോപാൽ എന്നിവർ സമീപം.

#Bhargavi #Nilayam in #Thalayolaparam...!

Next TV

Related Stories
#Accident | കാർ നിയന്ത്രണംവിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറി; അഞ്ചു ഡോക്ടര്‍മാർക്ക് ദാരുണാന്ത്യം.

Nov 27, 2024 04:00 PM

#Accident | കാർ നിയന്ത്രണംവിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറി; അഞ്ചു ഡോക്ടര്‍മാർക്ക് ദാരുണാന്ത്യം.

സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത് എതിര്‍വശത്ത് നിന്ന് വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു....

Read More >>
#Dead | 30കാരിയായ ഗർഭിണിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.

Nov 27, 2024 03:42 PM

#Dead | 30കാരിയായ ഗർഭിണിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.

കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറ്റിലാണ് യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
 ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകവിഷമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ

Nov 27, 2024 03:22 PM

ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകവിഷമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ

സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും...

Read More >>
#Robbery | ഹോം നേഴ്സെന്ന വ്യാജേനെ സംസ്ഥാനത്ത് ഉടനീളം വ്യാപകമായ കവർച്ച നടത്തിയ പ്രതി പിടിയില്‍.

Nov 27, 2024 02:57 PM

#Robbery | ഹോം നേഴ്സെന്ന വ്യാജേനെ സംസ്ഥാനത്ത് ഉടനീളം വ്യാപകമായ കവർച്ച നടത്തിയ പ്രതി പിടിയില്‍.

സമാനമായ പത്തോളം കേസുകളിൽ പ്രതിയായ മഹേശ്വരി പല പേരുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഹോം നഴ്സിംഗ്...

Read More >>
#Drugs | ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.

Nov 27, 2024 02:45 PM

#Drugs | ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.

ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ...

Read More >>
കടലില്‍ ചാടിയ കാട്ടുപന്നി കടല്‍ഭിത്തിയില്‍ കുടുങ്ങി.

Nov 27, 2024 02:28 PM

കടലില്‍ ചാടിയ കാട്ടുപന്നി കടല്‍ഭിത്തിയില്‍ കുടുങ്ങി.

അവശനായ പന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്....

Read More >>
Top Stories










News from Regional Network