കോഴിക്കോട്: നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പത് സ്ഥലങ്ങളിൽ ഒരേ സമയം ഒറ്റ നമ്പർ ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി പൊലീസ്. ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, ബേപ്പൂർ, നടുവട്ടം, മാത്തോട്ടം, നല്ലളം, ചക്കും കടവ്, പെരുമണ്ണ, പന്തീരാങ്കാ വ് എന്നിവിടങ്ങളിലാണ് ഫറോക്ക് അസിസ്റ്റൻ്റ് കമീഷണർ എ.എം. സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള സ്പെ ഷൽ സ്ക്വാഡും വിവിധ സ്റ്റേഷനുകളിലെ പൊലീസും പരിശോധന നടത്തിയത്. മണ്ണൂർ വളവ്, നടുവട്ടം, പെരുമണ്ണ എന്നിവിടങ്ങളിൽ നിന്നുമാണ് ലോട്ടറി നടത്തുന്നവരെ പിടികൂടിയത്. മണ്ണൂർ വളവിൽ നിന്ന് പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു (33), നടുവട്ടത്തു നിന്ന് അരക്കിണർ വലിയപറമ്പ് സ്വദേശി വി.പി. നൗഷാദ് (48) പെരുമണ്ണയിൽ നിന്നും തേഞ്ഞിപ്പാലം സ്വദേശി പൂഴിക്കൊത്ത് അമൽ പ്രകാശ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 12,350 പിടികൂടിയിട്ടുണ്ട്. റെയ്‌ഡ് തുടങ്ങിയ വിവരം അറിഞ്ഞ് പല കടക്കാരും ഷട്ടർ താഴ്ത്തി ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കു മെന്ന് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.
Police conducted inspection at single number lottery sales centers; Three people were arrested