---
title: "#Accident | മദ്യപിച്ച് കാറോടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണ മരണം "
english_title: "Two elderly people met a tragic end in a drunk driving accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251095/two-elderly-people-met-a-tragic-end-in-a-drunk-driving-accident"
published_at: "2024-11-22T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740739834b02_GHFG.jpg"
keywords: []
---

# #Accident | മദ്യപിച്ച് കാറോടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണ മരണം 

> **Lead Summary:** പാലക്കാട്: കൊടുവായൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേർ മരിച്ചു. ഭാര്യയും , ഭർത്താവുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ സ്‌ഥിരീകരിച്ചിട്ടുണ്ട്. കാർ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.

## Article Content

പാലക്കാട്: കൊടുവായൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേർ മരിച്ചു. ഭാര്യയും , ഭർത്താവുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ സ്‌ഥിരീകരിച്ചിട്ടുണ്ട്. കാർ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251095/two-elderly-people-met-a-tragic-end-in-a-drunk-driving-accident)