കടുത്തുരുത്തി : ഫുഡ് ടെസ്റ്റ് ലാബ് സൗകര്യം എല്ലാ ജില്ലകളിലും ഏർപ്പെടുത്തണമെന്ന് സി ഇ. എസ് എസ്. സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് വൈക്കം ജയകുമാർ ആവശ്യപ്പെട്ടു. കൺസ്യൂമർ എഡ്യൂക്കേഷണൽ സർവീസ് സൊസൈറ്റിയുടെ കോട്ടയം ജില്ലാ കൺവെൻഷൻ കാണക്കാരി സെൻട്രൽ ജംഗ്ഷന് സമീപം കാണക്കാരി മിൽക്ക് സൊസൈറ്റി ഹാളിൽ വച്ച് സംസ്ഥാന ട്രഷറർ വി സുശീലന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് വൈക്കം ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാധികാദേവി സ്വാഗതം ആശംസിച്ചു.ജൈവ പച്ചക്കറി കൃഷിയ്ക്കുള്ള വേമ്പ് കോ ജൈവ കിഴിയുടെയും പച്ചക്കറി തൈകളുടെയും വിതരണ ഉദ്ഘാടനം വേമ്പനാട് കർഷക ഉത്പാദക കമ്പനി എം.ഡി പി. പി.പ്രഭു നിർവഹിച്ചു. സി. ഈ എസ് എസ് ന്റെ ജൈവ കൃഷി സംരംഭത്തിനു വേമ്പനാട് കർഷക ഉത്പാദക കമ്പനി സഹായ സഹകരണങ്ങൾ നൽകുമെന്ന് അഭിപ്രാപ്പെട്ടു.സംസ്ഥാനകമ്മിറ്റിഅംഗങ്ങളായ കെ ജെ ജോസഫ്, മറിയം തോമസ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികൾ എൻ. കെ സെൽവരാജ് ( പ്രസിഡന്റ് ), റെഷീദ് കോട്ടപ്പള്ളി, ഡോക്ടർ, സുരേഷ് കുമാർ (വൈസ് പ്രസിഡന്റ് മാർ ),
സെക്രട്ടറി, ഓമനസജി, . അനീഷ് കുമാർ എൻ. കെ (ജോയിന്റ് സെ ക്രട്ടറി),
ശോഭന സി. സി (ട്രഷാർ ) കൺവീനർ : ബോസ് ഭാവന, M. J.ദേവസ്യാ, അഡ്വക്കേറ്റ് മിനി ശങ്കർ, ഹരിദാസൻ നമ്പൂതിരി. എന്നിവരെ തിരഞ്ഞെടുത്തു.
Advocate Vaikum Jayakumar that food test lab facilities should be introduced in all districts.