---
title: "#Award | പി ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം അരവിന്ദൻ കെ.എസ് മംഗലത്തിന്"
english_title: "P Bhaskaran Birth Centenary Award to Aravindan KS Mangalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250165/p-bhaskaran-birth-centenary-award-to-aravindan-ks-mangalam"
published_at: "2024-11-18T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673afe635e8c0_SXX.jpg"
keywords: []
---

# #Award | പി ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം അരവിന്ദൻ കെ.എസ് മംഗലത്തിന്

> **Lead Summary:** വൈക്കം: കവിയും ഗാനരചയിതാവുമായ പി.ഭാസ്കരൻ്റെ ജന്മശതാബ്ദി വർഷത്തിൽ ഡൽഹി -വൈക്കം സംഗമം മലയാളി അസോസിയേഷൻ പ്രഖ്യാപിച്ച പി.ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം, കവി അരവിന്ദൻ കെ.എസ്. മംഗലത്തിനു നൽകുവാൻ പുരസ്കാരസമിതി തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ 'കവര് ' എന്ന കവിതാസമാഹാരമാണ് അവാർഡിനർഹമായ കൃതി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് 2024 നവംബർ 23 - ന് ഡൽഹി മയൂർ വിഹാറിലുള്ള ഉത്തരഗുരുവായൂരപ്പൻ ടെമ്പിളിലെ കാർത്ത്യായനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി സമ്മാനിക്കും.

## Article Content

വൈക്കം: കവിയും ഗാനരചയിതാവുമായ പി.ഭാസ്കരൻ്റെ ജന്മശതാബ്ദി വർഷത്തിൽ ഡൽഹി -വൈക്കം സംഗമം മലയാളി അസോസിയേഷൻ പ്രഖ്യാപിച്ച പി.ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം, കവി അരവിന്ദൻ കെ.എസ്. മംഗലത്തിനു നൽകുവാൻ പുരസ്കാരസമിതി തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ 'കവര് ' എന്ന കവിതാസമാഹാരമാണ് അവാർഡിനർഹമായ കൃതി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് 2024 നവംബർ 23 - ന് ഡൽഹി മയൂർ വിഹാറിലുള്ള ഉത്തരഗുരുവായൂരപ്പൻ ടെമ്പിളിലെ കാർത്ത്യായനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി സമ്മാനിക്കും.

ഡൽഹി വൈക്കം സംഗമം മലയാളി അസോസിയേഷൻ പ്രസിഡണ്ട് അജിത്ത് മഴുവഞ്ചേരിൽ, സെക്രട്ടറി ഷെർലിരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250165/p-bhaskaran-birth-centenary-award-to-aravindan-ks-mangalam)