---
title: "#beaten | ബാറിന് മുന്നിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ഗുരുതര പരിക്ക്, ഒരാൾ പിടിയിൽ"
english_title: "The #youth was #beaten up by the #gang in front of the bar; #Serious injury, one #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248263/the-youth-was-beaten-up-by-the-gang-in-front-of-the-bar-serious-injury-one-arrested"
published_at: "2024-11-09T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f6882bfb46_arrest.jpg"
keywords: []
---

# #beaten | ബാറിന് മുന്നിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ഗുരുതര പരിക്ക്, ഒരാൾ പിടിയിൽ

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനം. ആക്രമണത്തിൽ കുളത്തുമൺ സ്വദേശി സനോജിന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു.

## Article Content

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനം. ആക്രമണത്തിൽ കുളത്തുമൺ സ്വദേശി സനോജിന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു.

ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് സംഘം ചേർന്ന് സനോജിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248263/the-youth-was-beaten-up-by-the-gang-in-front-of-the-bar-serious-injury-one-arrested)