കൊച്ചി: 8 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് മോഷ്ടിച്ച കേസിൽ ഹെൽത്ത് കെയർ അസിസ്‌റ്റന്റ് അറസ്‌റ്റിൽ. ചേർത്തല പള്ളിക്കാതയിൽ മഗ്ദലിൻ സെബാസ്റ്റ്യനെയാണ് (22) എളമക്കര പൊലീസ് അറസ്‌റ്റ് ചെയ്തത്. പരാതിക്കാരിയുടെ അമ്മയെ പരിചരിക്കാനാണു പ്രതിയെ നിയോഗിച്ചിരുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതി അമ്മയെ കാണാൻ എളമക്കരയിലെ വീട്ടിലെത്തിയപ്പോഴാണു ബാഗിലുണ്ടായിരുന്ന ഡയമണ്ട് നെക്ലസ് പ്രതി കവർന്നത്. മോഷ്ടിച്ച നെക്ലസ് ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ ശേഷം 10 ഗ്രാമിന്റെ സ്വർണ മാല, 12 ഗ്രാമിൻ്റെ വളകൾ, 20 ഗ്രാമിൻ്റെ പാദസരം എന്നിവ വാങ്ങി. പിന്നീട് ഇവ ചേർത്തല, തൃശൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ വിറ്റു പണമാക്കി മാറ്റിയെന്നും പൊലീസ് കണ്ടെത്തി.
Healthcare assistant arrested for stealing diamond necklace.