കൊച്ചി : (piravomnews.in) കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിനുകൾ ഞായറാഴ്ച വേമ്പനാട്ട് കായലിൽ പറന്നിറങ്ങും.
തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന സീ പ്ലെയിനിന്റെ ഫ്ലാഗ് ഓഫിന് മുന്നോടിയായി കലക്ടർ എൻ എസ് കെ ഉമേഷിന്റെയും കോസ്റ്റൽ സെക്യൂരിറ്റി എഐജി ജി പൂങ്കുഴലിയുടെയും നേതൃത്വത്തിൽ ബോൾഗാട്ടി മറീനയിൽ സന്ദർശനം നടത്തി. പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണം വിലയിരുത്തി.
ഞായർ പകൽ 3.30ന് ബോൾഗാട്ടി കായലിലാണ് സീ പ്ലെയിൻ ഇറങ്ങുക. തിങ്കൾ രാവിലെ 9.30ന് വിമാനം, മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. മൂന്നാർ മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കാണ് വിമാനത്തിന്റെ ആദ്യയാത്ര.
The #seaplane will #fly, from #sea to #high #range