തലയോലപ്പറമ്പ് :വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ആർബി കെയർ കരിപ്പാടത്തെ തോൽപ്പിച്ചാണ് എംവിസി മണ്ണഞ്ചേരി നേതാക്കളായത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് പി കെ ഹരികുമാർ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ജേതാക്കൾക്ക് ടി ഐ ചെല്ലപ്പൻ സ്മാരക ട്രോഫിയും റണ്ണേഴ്സിന് സി എ രാമൻ മെമ്മോറിയൽ ട്രോഫിയും അടക്കമുള്ള സമ്മാനങ്ങളാണ് നൽകിയത്.
ടൂർണ്ണമെന്റിനോടനുബന്ധിച്ചു പ്രഗൽഭരായ വോളിബോൾ താരങ്ങളെ ആദരിച്ചു. ഗോപാലകൃഷ്ണൻ കൊട്ടാരത്തിൽ, അജിത് പ്രകാശ് കരിപ്പാടം, ടി സി ഗോപി ഏനാദി, വി പി ബാബു, ഭവ്യ സിനിൽ, ജയലക്ഷ്മി ഷിബു, ആയുഷി റെജി എന്നിവരെയാണ് ആദരിച്ചത്. ബെസ്റ്റ് ഡിഫൻഡറായി എംവിസി മണ്ണഞ്ചേരിയുടെ സുജിത്തും ബെസ്റ്റ് ഒഫൻഡറായി ആർബി കെയർ കരിപ്പാടത്തിന്റെ ശിവയും തെരഞ്ഞെടുക്കപ്പെട്ടു. സമ്മാനദാന ചടങ്ങിൽ ആർബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പുല്ലുവേലിൽ രാജു, സിപിഐ എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെൽവരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡോ സി എം കുസുമൻ വി എൻ ബാബു, എ പി ജയൻ, എസ് സന്ദീപ് ദേവ്, ടി സി ഷണ്മുഖൻ, ലോക്കൽ സെക്രട്ടറി എം കെ ഹരിദാസ്, ലോക്കൽ കമ്മിറ്റി അംഗം ഡി എം ദേവരാജൻ എന്നിവർ സംസാരിച്ചു.
MVC Manannacheri winners in TI Chellappan memorial volley.