പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ നഗരസഭയുടെ മെയിന്റനൻസ് ഫണ്ട് 18 ലക്ഷം രൂപ മുടക്കി ഐ.പി ബ്ലോക്കും ടോയ്ലറ്റും നവീകരിച്ചു. പുതിയ ഒ. പി ബ്ലോക്കിൽ നിന്നും ഐ.പി ബ്ലോക്കിലേക്ക് എളുപ്പത്തിൽ കയറുവാനുള്ള റാമ്പും സജീകരിച്ചിട്ടുണ്ട്. നവീകരിച്ച ഐ.പി ബ്ലോക്ക് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ പി. ഗിരീഷ് കുമാർ, ബാബു പാറയിൽ, ഏലിയാമ്മ ഫിലിപ്പ്, ഡോ. സഞ്ജിനി പ്രതീഷ്, രമ വിജയൻ,ജോജിമോൻ ചാരുപ്ലാവിൽ, അന്നമ്മ ഡോമി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധു റ്റി. പി, എച്ച്. എം. സി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Refurbished I. at Piravam Taluk Hospital. P block operation started.