കളമശേരി : (piravomnews.in) കഴിഞ്ഞ മൂന്നുമാസമായി എഫ്എസിടിയിൽ മുഖ്യ ഉൽപ്പന്നമായ ഫാക്ടംഫോസ് ഉൽപ്പാദനസ്തംഭനത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി ധർണ നടത്തി.
വളം പൂർണതോതിൽ ഉൽപ്പാദിപ്പിച്ച് കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കമ്പനിക്ക് സ്ഥിരം സിഎംഡിയെ നിയമിക്കുക, ഫാക്ട് നേരിടുന്ന പ്രശ്നങ്ങളിൽ രാസവളമന്ത്രാലയം അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗമണ്ഡൽ ഫാക്ട് ജങ്ഷനിൽ ധർണ സംഘടിപ്പിച്ചത്
രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ നടന്ന സമരം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സന്തോഷ് ബാബു പടമാടൻ അധ്യക്ഷനായി.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, കേന്ദ്ര പൊതുമേഖലാ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതാക്കളായ എം ജി അജി, പ്രവീൺകുമാർ, എം ടി നിക്സൺ, ടി എം സഹീർ, സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളായ വി എ നാസർ, പി വി ജോസ്, ഒ എസ് ഷിനിൽവാസ്, വി എൽ ഹരി, ബാലു പി നായർ, പി എം അലി തുടങ്ങിയവർ സംസാരിച്ചു.
വിവിധ സംഘടനകൾ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.
The #Joint #Trade #Union #Committee #protested