കുന്നത്തുനാട് : (piravomnews.in) പെരുമ്പാവൂർ അമൽ ഹോട്ടലിന്റെ മുൻവശം വച്ച് മലപ്പുറം ജില്ലാ, തൃപ്രങ്ങോട് വില്ലേജ്, തിരൂർ കരയിൽ കമ്മാലിൽ വീട്ടിൽ പെരുമാൾ മകൻ സുധീർ എന്ന ആളുടെ കൈവശം നിന്നും4.306 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എംഡിഎംഎ ആയി പെരുമ്പാവൂർ അമൽ ഹോട്ടലിനു മുൻവശത്തു ഇടപാടുകരെ കാത്തു നിൽകുമ്പോൾ ആണ് പ്രതിയെ എക്‌സൈസ് പിടിക്കുന്നത്.
പ്രതി മൈസൂരിൽ നിന്നും എംഡിഎംഎ എന്നു വിളിക്കുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ഈ മാരക രാസ ലഹരി മയക്ക് മരുന്ന് കേരളത്തിൽ എത്തിച്ചു 0.4ഗ്രാം വീതം ആക്കി സിപ് ലോക്ക് കവറിൽ പാക്ക് ചെയ്തു എറണാകുളം, പെരുമ്പാവൂർ ഭാഗങ്ങളിലിൽ വില്പന നടത്തി വരുകയായിരുന്നു.
മൈസൂറിൽ ഒരു ഗ്രാം എംഡിഎംഎ ക്ക് 2500 രൂപ ആണ് വില. കേരളത്തിൽ എത്തിയാൽ ഒരു ഗ്രാമിന് 6000/- രൂപ വരെ വിലക്കു ആണ് പ്രതി വിറ്റിരുന്നത്.
സിന്തെറ്റിക് ഡ്രഗ് ഇനത്തിൽ പെടുന്ന മാരക മയക്ക് മരുന്നായ എംഡിഎംഎ 0.5 ഗ്രാം വരെ കൈവശം വച്ചാൽ 10വർഷം വരെ തടവും ഒരു ലക്ഷം പിഴയും ലഭിക്കുന്ന കുറ്റംആണ്.
വിദ്യാർത്ഥികൾക്കിടയിലും ഡിജെ പാർട്ടികളിലും ആണ് ഈ മാരക രാസ ലഹരി കൂടുതൽ ആയി വിറ്റു പോകുന്നത് എന്നു പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു.
കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ സലിം യുസുഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, ഇ. എൻ അരുൺ ലാൽ, അസ്സി. എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ എ. ബി സുരേഷ് എന്നിവർ പങ്കെടുത്തു.
#Sales #among #students and at #DJ #parties; #Suspect #arrested with #deadly #chemical #intoxication