മൂവാറ്റുപുഴ : (piravomnews.in) തൃക്കളത്തൂരിൽ പെരിയാർവാലി കനാൽ വൃത്തിയാക്കുന്നതിനായി കോരിമാറ്റിയ ചെളിയും കല്ലുമടക്കം കനാൽ ബണ്ട് റോഡിൽ തള്ളിയതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. കീഴില്ലം- വാളകം കനാലിന്റെ തൃക്കളത്തൂർ ഭാഗത്താണ് മണ്ണും കല്ലും തള്ളിയത്.
വേനൽക്കാലത്തിനുമുമ്പ് കനാലുകളിൽ വെള്ളം തുറന്നുവിടുന്നതിനാണ് കനാലിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ തുടങ്ങിയത്.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ കല്ലും ചെളിയും കനാൽ ബണ്ട് റോഡിലേക്കെത്തി. ഇതോട കാൽനടയാത്രികർക്കും വാഹനങ്ങൾക്കും കടന്നുപോകുന്നതിന് ബുദ്ധിമുട്ടായി.
വാഹനയാത്രക്കാർ ചെളിയിൽ വീണു. മഴ തുടർന്നാൽ സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഇവ ഒഴുകിയെത്തും.
#Mud and #stones were #thrown on the #road: the #locals were #distressed