---
title: "#Aluva  | ആലുവ ആർഎംഎസ് പൂട്ടുന്നു "
english_title: "#Aluva #RMS #closes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/247903/aluva-rms-closes"
published_at: "2024-11-08T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d970eeb4e3_aaluva.jpg"
keywords: []
---

# #Aluva  | ആലുവ ആർഎംഎസ് പൂട്ടുന്നു 

> **Lead Summary:** ആലുവ : ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽവകുപ്പിന്റെ റെയിൽവേ മെയിൽ സർവീസ് (ആലുവ ആർഎംഎസ്) പൂട്ടുന്നു.

## Article Content

ആലുവ : ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽവകുപ്പിന്റെ റെയിൽവേ മെയിൽ സർവീസ് (ആലുവ ആർഎംഎസ്) പൂട്ടുന്നു.

കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ആലുവ ആർഎംഎസ് എറണാകുളത്തെ നാഷണൽ സോർട്ടിങ് ഹബ്ബിൽ ലയിക്കും.

2010 മേയിലെ നെറ്റ്‌വർക് ഒപ്ടിമൈസേഷൻ പ്രോഗ്രാം പ്രകാരം ആലുവ ആർഎംഎസ് ലെവൽ 2 വിഭാഗത്തിലാണ്. ഓർഡിനറി, രജിസ്‌റ്റേഡ്‌ തപാൽ ഉരുപ്പടികൾ തരംതിരിക്കുക, 24 മണിക്കൂർ സ്പീഡ് പോസ്റ്റ് ബുക്കിങ്‌, ഒരുമണിക്കൂർ രജിസ്റ്റേഡ് ബുക്കിങ്‌, പോസ്റ്റ് ഓഫീസ് സമയത്തിനുശേഷം തപാൽസേവനങ്ങൾ എന്നിവയാണ് ആലുവ ആർഎംഎസ് നൽകുന്നത്.

ഇത്‌ പെരുമ്പാവൂർ, കോതമംഗലം, അങ്കമാലി, പറവൂർ മേഖലയിലെ ജനങ്ങൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു.

ആലുവ, എറണാകുളം പോസ്റ്റൽ ഡിവിഷനുകളിലെ 220 പോസ്റ്റ് ഓഫീസുകളിലേക്കുള്ള തപാൽ ഉരുപ്പടികളുടെ വിതരണവും ഇവിടെനിന്നാണ്. വിവിധ ജില്ലകളിൽനിന്ന്‌ അയക്കുന്ന തപാലുകൾ തൊട്ടടുത്ത ദിവസംതന്നെ മേൽവിലാസക്കാരന് ലഭിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/247903/aluva-rms-closes)