#death | കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

#death | കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
Oct 31, 2024 05:36 AM | By Amaya M K

മലപ്പുറം: (piravomnews.in) സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. 

കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാര്‍ഥി തപസ്യ (15) ആണ് മരണപ്പെട്ടത്. 

പത്ത് ദിവസം മുമ്പാണ് അപകടം നടന്നത്. സ്ക്കൂളില്‍ പി ഇ ടി പിരീഡിൽ കുട്ടികള്‍ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ മുബൈയിലേക്ക് കൊണ്ട് പോയി അവിടെ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകീട്ടാണ് മരണപ്പെട്ടത്. സ്വര്‍ണ്ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലില്‍ താമസിച്ച് വരികയായിരുന്നു ഇവരുടെ കുടുംബം. 

പരശു സേട്ടുവാണ് പിതാവ്. മാതാവ്: സുപ്രിയ, സഹോദരങ്ങൾ: സ്നേഹ, വേദാന്ത്.

A cricket ball fell on his #head while #playing; The #student who was #undergoing #treatment #died

Next TV

Related Stories
#accident | ജോലിക്കു പോകുന്നതിനിടെ വാഹനാപകടം ; മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം

Nov 15, 2024 09:06 AM

#accident | ജോലിക്കു പോകുന്നതിനിടെ വാഹനാപകടം ; മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം

ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ മറ്റൊരു...

Read More >>
#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

Nov 14, 2024 06:50 PM

#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍...

Read More >>
#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

Nov 13, 2024 10:58 PM

#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

ഇതിനിടെ, പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി...

Read More >>
#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

Nov 13, 2024 06:16 PM

#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

ജോലിക്കിടെ പരിചയപ്പെട്ട അസം സ്വദേശിയായ ഒരു യുവാവ് സുബിന്റെ അടുത്ത സുഹൃത്തായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. പല സ്ഥലത്തും ഒരുമിച്ചു ജോലി ചെയ്തതോടെ...

Read More >>
#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Nov 13, 2024 05:41 PM

#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയില്‍ ഇരിക്കവേ അബദ്ധത്തില്‍ പുഴയിലേക്ക്...

Read More >>
Top Stories

News Roundup