---
title: "ആറുവയസ്സുകാരൻ ബൈക്കോടിച്ചു;  ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കും"
english_title: "A six-year-old boy rode a bike;   The license and registration of the bike will be cancelled"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251545/a-six-year-old-boy-rode-a-bike-the-license-and-registration-of-the-bike-will-be-cancelled"
published_at: "2024-11-25T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744043670361_Untitled_design_20241125_102909_0000.jpg"
keywords: []
---

# ആറുവയസ്സുകാരൻ ബൈക്കോടിച്ചു;  ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കും

> **Lead Summary:** വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറുവയസ്സുകാരനെ ബൈക്കോടിക്രശീലിപ്പിച്ച്‌ ബന്ധു. കുട്ടി ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റുമ്ബോള്‍ പിന്നിലിരുന്നയാള്‍ അത് നിയന്ത്രിക്കാൻ ശ്രമിച്ചു. മറ്റു വാഹനയാത്രക്കാർ ഇതിന്റെ വീഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

## Article Content

വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറുവയസ്സുകാരനെ ബൈക്കോടിക്രശീലിപ്പിച്ച്‌ ബന്ധു. കുട്ടി ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റുമ്ബോള്‍ പിന്നിലിരുന്നയാള്‍ അത് നിയന്ത്രിക്കാൻ ശ്രമിച്ചു. മറ്റു വാഹനയാത്രക്കാർ ഇതിന്റെ വീഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഞയറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ കോവളം-കാരോട് ബൈപ്പാസിലെ മുക്കോല റൂട്ടിലാണ് കുട്ടിക്ക് ബൈക്കോടിക്കാൻ നല്‍കി ബന്ധുവായ ആള്‍ സാഹസപ്രകടനം നടത്തിയത്. അവധിദിവസമായതിനാല്‍ ധാരാളം മറ്റുവാഹനങ്ങളും ഇതേ റൂട്ടിലുണ്ടായിരുന്നു. പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാൻഡില്‍ നല്‍കിയാണ് പരിശീലനം നല്‍കിയത്. ഹെല്‍മറ്റില്ലാതെയുമാണ് ഇരുവരും യാത്ര ചെയ്തത്.സംഭവത്തില്‍ ബൈക്കിന്റെ പിന്നിലിരുന്നയാളുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർ.ടി.ഒ. കെ.ബിജുമോൻ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251545/a-six-year-old-boy-rode-a-bike-the-license-and-registration-of-the-bike-will-be-cancelled)