---
title: "#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Auto #driver died after car #collided with #auto"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251519/auto-driver-died-after-car-collided-with-auto"
published_at: "2024-11-25T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743e180e3287_accident6.jpg"
keywords: []
---

# #accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** കാസർകോട് : ദേശീയപാത പിലിക്കോട് മട്ടലായിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

## Article Content

കാസർകോട് : ദേശീയപാത പിലിക്കോട് മട്ടലായിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്. ഓട്ടോയിൽ യാത്രചെയ്തിരുന്ന തമിഴ്നാട് സ്വദേശിനി ചെറുവത്തൂർ വില്ലേജ് ഓഫിസിനടുത്ത് താമസിക്കുന്ന അന്നപൂർണ (27)യെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതരായ പനങ്ങാടൻ കുഞ്ഞമ്പുവിൻ്റെയും പുളുക്കൂൽ മാധവിയമ്മയുടെയും മകനാണ് ദാമോദരൻ.

ഭാര്യ: ഭാർഗ്ഗവി (പൊതാവൂർ). മക്കൾ: ശരണ്യ, ലാവണ്യ. മരുമക്കൾ: ജോഷി (വലിയ പൊയിൽ), ധനേഷ് (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: ലക്ഷ്മി, കുഞ്ഞിക്കണ്ണൻ, ഭാസ്ക്കരൻ, പരേതരായ കൃഷ്ണൻ, നാരായണൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251519/auto-driver-died-after-car-collided-with-auto)