#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം
Oct 8, 2024 05:50 AM | By Amaya M K

അങ്കമാലി : (piravomnews.in) അങ്കമാലി അർബൻ സഹകരണ സംഘത്തിൽ കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ മുൻ പ്രസിഡ​ന്റും കോൺഗ്രസ് നേതാവുമായിരുന്ന പി ടി പോളി​ന്റെ ഒന്നാം ചരമവാർഷികം കരിദിനമാക്കി നിക്ഷേപകർ പ്രതിഷേധിച്ചു.

ആയിരത്തിൽപ്പരം നിക്ഷേപകരുടെ പണം കൊള്ളയടിക്കുന്നതിന് മുഖ്യകണ്ണിയായി പ്രവർത്തിച്ച പി ടി പോൾ, ദുരൂഹസാഹചര്യത്തിൽ ആലുവയിലെ ഹോട്ടൽമുറിയിൽവച്ചാണ് മരിച്ചത്. അർബൻ സഹകരണ സംഘം നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിക്ഷേപകർ പട്ടണത്തിൽ കരിങ്കൊടികളുമായി പ്രകടനം നടത്തി.

സംഘം ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. സമിതി പ്രസിഡ​ന്റ് പി എ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡ​ന്റ് സി പി സെബാസ്റ്റ്യൻ അധ്യക്ഷനായി. സംഘത്തില്‍ നടത്തിയ അന്വേഷണത്തിൽ 96.75 കോടി രൂപയുടെ തട്ടിപ്പ് ഭരണസമിതി അംഗങ്ങളടക്കം നടത്തിയതായി കണ്ടെത്തി.

19 പേർക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പി ടി പോളി​നൊപ്പം വ്യാജരേഖ ചമച്ച, സംഘത്തിലെ വായ്പ ചുമതലക്കാരന്‍ കെ ഐ ഷിജു ജയിലിലാണ്.

തട്ടിപ്പിന് കൂട്ടുനിന്ന ജില്ലാ ജോയി​ന്റ് രജിസ്ട്രാറായിരുന്ന സജീവ് കർത്താ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്യണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതിഷേധപരിപാടിയില്‍ സംരക്ഷണ സമിതി സെക്രട്ടറി യോഹന്നാൻ വി കൂരൻ, ജോയി​ന്റ് സെക്രട്ടറി പോൾ വടക്കുഞ്ചേരി, ടി കെ ചെറിയാക്കു തുടങ്ങിയവർ സംസാരിച്ചു.

#Fraud in #Urban #Cooperatives; #PT Paul's 1st #death #anniversary #made a black day #protest

Next TV

Related Stories
തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

Apr 30, 2025 11:45 AM

തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

വീട്ടിൽ പറഞ്ഞാൽ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ പലയാവർത്തി കുട്ടിയെ പീഡിപ്പിച്ചു. ഒരു ദിവസം കുട്ടിയെ സംശയാസ്പദമായി കണ്ട അമ്മ...

Read More >>
ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Apr 30, 2025 11:40 AM

ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഇയാളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
പൂട്ടിക്കിടക്കുന്ന കമ്പനിയിൽ മോഷണം; നാലുപേർ പിടിയിൽ

Apr 29, 2025 11:20 AM

പൂട്ടിക്കിടക്കുന്ന കമ്പനിയിൽ മോഷണം; നാലുപേർ പിടിയിൽ

സംശയാസ്പദ സാഹചര്യത്തിൽ പമ്പാവാസൻ എന്ന പേരിലുള്ള ഗുഡ്സ് ഓട്ടോയിൽ അതീഖുല്‍ ഇസ്ലം മോഷണവസ്തുക്കൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഏലൂർ പൊലീസ് സബ്...

Read More >>
കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 29, 2025 11:05 AM

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവ് അനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീടിനുള്ളിലെ മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

Apr 29, 2025 10:59 AM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ...

Read More >>
ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Apr 29, 2025 10:55 AM

ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പൊലീസ് തുടര്‍നടപടികള്‍...

Read More >>
Top Stories










Entertainment News