#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്
Sep 30, 2024 10:15 AM | By Amaya M K

കളമശേരി : (piravomnews.in) എച്ച്എംടി കവല ഗതാഗതപരിഷ്കാര പരീക്ഷണം 2ന് കളമശേരി വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എച്ച്എംടി കവലയിൽ മന്ത്രി പി രാജീവ് മുൻകൈയെടുത്ത് നടപ്പാക്കുന്ന ഗതാഗതപരിഷ്കാരം ബുധനാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.

ഇതിനായി ദേശീയപാതയിലും ടിവിഎസ് കവലയിലും ആര്യാസ് ജങ്ഷനിലും നവീകരണം പൂർത്തിയായി. വൺവേ ട്രാഫിക് നടപ്പാക്കിയാണ് നിലവില്‍ ഗതാഗതസ്തംഭനം ഒഴിവാക്കുന്നത്. 2023 ഒക്ടോബറിൽ കലക്ടറുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചുചേർത്തു.

എച്ച്എംടി കവലയ്‌ക്കുസമീപമുള്ള റെയിൽവേ മേൽപ്പാലം കിഫ്ബി സഹായത്തോടെ വീതി കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേയിൽനിന്ന് അനുകൂല നടപടി ഉണ്ടായില്ല.

ജൂലൈ 13ന് പ്രദേശത്ത് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും ഉദ്യോഗസ്ഥരും പരിശോധന നടത്തി, ആഗസ്ത്‌ നാലോടെ വൺവേ ട്രാഫിക് നടപ്പാക്കാൻ തീരുമാനിച്ചു. ബസ് സ്റ്റോപ്പുകൾ 
പുനക്രമീകരിക്കും എച്ച്എംടി ജങ്ഷനിലെ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് എതിർദിശയിലേക്ക് മാറ്റിസ്ഥാപിക്കും.

കാക്കനാട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന്‌ വരുന്ന ബസുകൾക്ക് എച്ച്എംടി ജങ്ഷനിൽ ഒരു ബസ് സ്റ്റോപ്പ് ക്രമീകരിക്കും. നോർത്ത് കളമശേരി ഭാഗത്ത് അംഗീകാരം ഇല്ലാത്ത ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി മെട്രോ സ്റ്റേഷനുസമീപം പുതിയ ഒരു ബസ് സ്റ്റോപ്പ് സ്ഥാപിക്കും.

സിഗ്നലുകൾ ഇല്ല

ഗതാഗതപരിഷ്കാരം നടപ്പാകുന്നതോടെ ആര്യാസ് കവലയിലും ടിവിഎസ് കവലയിലുമുള്ള സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കില്ല. ഈ രണ്ടു കവലകൾക്കിടയിൽ ആലുവ ഭാഗത്തേക്കുള്ള വൺവേ ട്രാഫിക് മാത്രമേ ഉണ്ടാകൂ. ടിവിഎസ് കവലയിൽനിന്ന് ആര്യാസ് ഭാഗത്തേക്കുള്ള ദേശീയപാതയിൽ രണ്ട് മെട്രോ തൂണുകൾക്കിടയിൽ വാഹനങ്ങൾക്ക് ട്രാക്ക്‌ മാറാനായി മീഡിയൻ മാറ്റി.

ആലുവയ്‌ക്ക്‌ പോകേണ്ട വാഹനങ്ങൾ ഇടതുട്രാക്കിലും എൻഎഡി, കാക്കനാട്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ വലതുട്രാക്കിലും പോകണം.ടിവിഎസ് സിഗ്നൽ കവല ബ്ലോക്ക് ചെയ്യും.

പരിഷ്കാരം 
ഇങ്ങനെയൊക്കെ

കളമശേരിയിൽ ആര്യാസ് ജങ്ഷൻമുതൽ എച്ച്എംടി ജങ്ഷൻ, ടിവിഎസ് ജങ്ഷൻ, വീണ്ടും ആര്യാസ് ജങ്ഷൻ ഉൾപ്പെടുന്ന ഭാഗം ഒരു ട്രാഫിക് റൗണ്ടായി കണക്കാക്കി വൺവേ ട്രാഫിക് നടപ്പാക്കുന്നതാണ് പരിഷ്കാരം.

ആലുവ ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ വാഹനങ്ങളും ആര്യാസ് ജങ്ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞുപോകണം. ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്നവ ടിവിഎസ് ജങ്ഷനിൽനിന്ന് ഫ്രീ ലെഫ്റ്റ് എടുത്ത് പോകണം.

സൗത്ത് കളമശേരിയിലേക്ക് പോകുന്നവ കുസാറ്റ് ജങ്ഷനിൽനിന്ന് തിരിഞ്ഞുപോകണം. കാക്കനാട്, സീപോർട്ട്–-എയർപോർട്ട് റോഡ് ഭാഗത്തുനിന്ന്‌ ആലുവ, ഏലൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനം എച്ച്എംടി ജങ്ഷനിൽനിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ് ടിവിഎസ് ജങ്ഷനിൽനിന്ന്‌ വലതുവശത്തേക്ക് തിരിയണം.

ഇടപ്പള്ളി ഭാഗത്തുനിന്ന്‌ എച്ച്എംടി ജങ്ഷൻ, മെഡിക്കൽ കോളേജ്, എൻഎഡി ഭാഗത്തേക്ക് പോകേണ്ട വാഹനം ടിവിഎസ് ജങ്ഷനിൽനിന്ന്‌ നേരെ ആര്യാസ് ഭാഗത്തേക്ക് യാത്രചെയ്ത് വലതുഭാഗത്തെ ട്രാക്കില്‍ പ്രവേശിക്കണം. ആര്യാസ് ജങ്ഷനിൽനിന്ന് വലതുഭാഗത്തേക്ക്‌ തിരിഞ്ഞ്‌ യാത്ര തുടരാം. 

സൗത്ത് കളമശേരി ഭാഗത്തുനിന്ന്‌ എച്ച്എംടി ജങ്ഷൻ, മെഡിക്കൽ കോളേജ്, എൻഎഡി, സീപോർട്ട്–-എയർപോർട്ട് റോഡ് ഭാഗത്തേക്ക് പോകേണ്ട വാഹനം ടിവിഎസ് ജങ്ഷനിൽനിന്ന്‌ ഇടത്തേക്ക്‌ തിരിയണം. തുടർന്ന് വലതുവശത്തെ ട്രാക്കിൽ കയറി ആര്യാസ് ജങ്ഷനിൽനിന്ന് വലതുതിരിഞ്ഞ് യാത്ര തുടരാം.

ഇടപ്പള്ളി ഭാഗത്തുനിന്നും സൗത്ത് കളമശേരി ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്കുള്ള ബസുകൾ ടിവിഎസ് ജങ്ഷനിൽനിന്ന്‌ ആര്യാസ് ജങ്ഷനിൽ എത്തണം. തുടർന്ന് റെയിൽവേ ഓവർബ്രിഡ്‌ജ് കടന്ന് എച്ച്എംടി ജങ്ഷനിൽ ആളുകളെ കയറ്റി/ഇറക്കി ടിവിഎസ് ജങ്ഷനിൽ എത്തി ആലുവയ്‌ക്ക്‌ പോകാം.

എൻഎഡി ഭാഗത്തുനിന്ന്‌ ആലുവ, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനം എൻഎഡി റോഡിൽനിന്ന്‌ ഇടതുഭാഗത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജങ്ഷൻവഴി ടിവിഎസ് ജങ്ഷനിൽനിന്ന് ദേശീയപാതയിൽക്കൂടി യാത്ര തുടരാം.

എച്ച്എംടി കവലയിൽ ഓട്ടോറിക്ഷകൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ആര്യാസ് കവലയിലും എറണാകുളം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് ടിവിഎസ് കവലയിലും യു ടേൺ സൗകര്യം. 


Traffic Reform Experiment 2nd

Next TV

Related Stories
#MonsonMavunkal | പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

Sep 30, 2024 01:56 PM

#MonsonMavunkal | പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതിയായിരുന്ന ജോഷി പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും...

Read More >>
#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

Sep 30, 2024 11:16 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി...

Read More >>
#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Sep 30, 2024 11:10 AM

#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം....

Read More >>
#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

Sep 30, 2024 11:05 AM

#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി...

Read More >>
#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Sep 30, 2024 10:59 AM

#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

Sep 30, 2024 10:50 AM

#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
Top Stories










News Roundup






Entertainment News