---
title: "#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ"
english_title: "He was #constantly #tortured by #promising to give him a #chance in the #film; the #young #director was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/239037/he-was-constantly-tortured-by-promising-to-give-him-a-chance-in-the-film-the-young-director-was-arrested"
published_at: "2024-09-30T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa3b5cd2c30_arrest3.jpg"
keywords: []
---

# #arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

> **Lead Summary:** കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ യുവസംവിധായകൻ അറസ്‌റ്റിൽ.

## Article Content

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ യുവസംവിധായകൻ അറസ്‌റ്റിൽ.

കണ്ണൂ‌ർ സ്വദേശിയായ യുവതിയുടെ പരാതിയിൽ മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെയാണ്(31)​ പാലാരിവട്ടം പൊലീസ് അറസ്റ്റ് ‌ ചെയ്‌തത്.

'ജെയിംസ് കാമറൂൺ' എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്‌റ്റന്റ് ഡയറക്‌ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാൻ.

ഇയാൾ സംവിധാനം ചെയ്‌ത ചിത്രത്തിൽ യുവതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം.

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/239037/he-was-constantly-tortured-by-promising-to-give-him-a-chance-in-the-film-the-young-director-was-arrested)