#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
Sep 30, 2024 10:59 AM | By Amaya M K

തൃശ്ശൂര്‍: ( piravomnews.in ) സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു.

ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഗുരുവായുര്‍ ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക്, അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ താമരയൂര്‍ സ്വദേശി ഏറത്ത് വീട്ടില്‍ അക്ഷയ് (23) തൊഴിയൂര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ രാജന്‍ (58) എന്നിവരാണ് മരിച്ചത്. കാട്ടകാമ്പാല്‍ സ്വദേശി കേച്ചേരിപ്പറമ്പില്‍ വീട്ടില്‍ നിരഞ്ജനാണ് (20) പരുക്കേറ്റത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

മരിച്ച അക്ഷയ് ചെന്നൈയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് അക്ഷയ് നാട്ടില്‍ വന്നത്. ഇതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. മരണപ്പെട്ട രാജന്‍ തൊഴിയൂര്‍ സെന്ററില്‍ ചായക്കടക്കാരനാണ്. 

#Accident due to #collision #between #bicycle and #bike; A #tragic end for two #people

Next TV

Related Stories
#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

Sep 30, 2024 11:16 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി...

Read More >>
#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Sep 30, 2024 11:10 AM

#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം....

Read More >>
#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

Sep 30, 2024 11:05 AM

#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി...

Read More >>
#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

Sep 30, 2024 10:50 AM

#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

Sep 30, 2024 10:15 AM

#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

എച്ച്എംടി കവലയ്‌ക്കുസമീപമുള്ള റെയിൽവേ മേൽപ്പാലം കിഫ്ബി സഹായത്തോടെ വീതി കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേയിൽനിന്ന് അനുകൂല...

Read More >>
#flashmob | ഫ്ലാഷ് മോബിൽ തകര്‍ത്താടി വയോധികര്‍

Sep 30, 2024 10:00 AM

#flashmob | ഫ്ലാഷ് മോബിൽ തകര്‍ത്താടി വയോധികര്‍

കേരളത്തിൽ ആറ്‌ കോർപറേഷനുകളിലും 85 നഗരസഭകളിലും നാലു ബ്ലോക്ക് പഞ്ചായത്തുകളിലും പദ്ധതി...

Read More >>
Top Stories










News Roundup






Entertainment News