#murder | ചെത്തുതൊഴിലാളിയായ വയോധികനെ അയൽവാസി കല്ലുകൊണ്ട്‌ തലയ്‌ക്ക്‌ ഇടിച്ചുകൊന്നു

#murder | ചെത്തുതൊഴിലാളിയായ വയോധികനെ അയൽവാസി കല്ലുകൊണ്ട്‌ തലയ്‌ക്ക്‌ ഇടിച്ചുകൊന്നു
Sep 30, 2024 10:20 AM | By Amaya M K

ചാമംപതാൽ : (piravomnews.in) ചെത്തുതൊഴിലാളിയായ വയോധികനെ അയൽവാസി കല്ലുകൊണ്ട്‌ തലയ്‌ക്ക്‌ ഇടിച്ചുകൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ബിജു(57) ആണ് മരിച്ചത്.

വെള്ളാറപ്പള്ളി- മാരാംകുന്ന് റോഡിൽ ഞായർ വൈകിട്ട് നാലരയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്‌ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പു(23)വിനെ അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശിയായ അപ്പു ദീർഘകാലമായി ചാമംപതാലിൽ സ്ഥിരതാമസമാണ്.

കള്ളുചെത്താൻ സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. നിലത്തുവീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ചശേഷം അപ്പു ഓടി രക്ഷപ്പെട്ടു.

ഇയാളെ പിന്നീട് ചാമംപതാൽ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായും ഇതിന്റെ വൈരാ​ഗ്യത്തിലാണ് ആക്രമണം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്.

രക്തംവാർന്ന്‌ റോഡിൽ കിടക്കുകയായിരുന്ന ബിജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്.

An #elderly #carpenter was #killed by a #neighbor who hit #him on the #head with a #stone

Next TV

Related Stories
#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

Sep 30, 2024 01:19 PM

#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം...

Read More >>
#drowned | ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

Sep 30, 2024 10:56 AM

#drowned | ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

നിലവിളികേട്ട്‌ ഓടിയെത്തിയ പുരവഞ്ചി ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ്‌ ബോട്ടിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ...

Read More >>
#accidentdeath | കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

Sep 29, 2024 10:04 AM

#accidentdeath | കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തെക്ക്...

Read More >>
#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

Sep 29, 2024 09:34 AM

#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും...

Read More >>
#death | ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Sep 28, 2024 07:46 PM

#death | ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം...

Read More >>
#Founddeathcase | അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 07:34 PM

#Founddeathcase | അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
Top Stories










News Roundup






Entertainment News