#accident | സ്‌കൂട്ടർ യാത്രിക കാറിടിച്ച്‌ മരിച്ച സംഭവം ; ഡോക്‌ടറെ പുറത്താക്കി ആശുപത്രി

#accident | സ്‌കൂട്ടർ യാത്രിക കാറിടിച്ച്‌ മരിച്ച സംഭവം ; ഡോക്‌ടറെ പുറത്താക്കി ആശുപത്രി
Sep 16, 2024 01:25 PM | By Amaya M K

മെെനാഗപ്പള്ളി : (piravomnews.in) കൊല്ലം മെെനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രിക കാറിടിച്ച്‌ മരിച്ച സംഭവത്തിൽ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന്‌ പുറത്താക്കി.

കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയാണ്‌ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന്‌ പുറത്താക്കിയത്‌. ഇവിടുത്തെ താൽക്കാലിക ഡോക്‌ടറായിരുന്നു ശ്രീക്കുട്ടി. വാഹനമോടിച്ചിരുന്ന അജ്‌മലിനോടൊപ്പം ഒപ്പമുണ്ടായിരുന്ന ഡോക്‌ടറേയും പൊലീസ്‌ കസ്റ്റെഡിയിലെടുത്തതോടെയാണ്‌ ആശുപത്രിയുടെ നടപടി.

തിരുവോണനാളിൽ വൈകുന്നേരം അഞ്ച്‌ മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച്‌ വീഴ്‌ത്തിയ അജ്‌മൽ, നിലത്ത്‌ വീണു കിടിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്ന്‌ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ (45) ഞായറാഴ്‌ച രാത്രിയോടെ മരിക്കുകയായിരുന്നു. കടയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം.

സ്‌കുട്ടർ ഓടിച്ചിരുന്ന ഫൗസിയ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ നാട്ടുകാർ പിന്തുടർന്നതോടെ കരുനാഗപ്പള്ളിയിലെ ഒരു പോസ്റ്റിലിടിച്ചാണ്‌ കാർ നിന്നത്‌.

ഇതിനിടെ കാർ മതിലിലും രണ്ട്‌ വാഹനങ്ങളിലും ഇടിക്കുകയും ചെയ്തു. വാഹനം പോസ്റ്റിലിടിച്ചതോടെ അജ്‌മൽ ഓടി രക്ഷപ്പെടുകയും ശ്രീക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലേക്ക്‌ ഓടിക്കയറുകയുമായിരുന്നു. ഇവിടെ വച്ച്‌ നാട്ടുകാർ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഒളിവിൽ പോയ യുവാവിനെ രാത്രിയോടെ പൊലീസ്‌ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടസ്ഥലത്ത്‌ നിന്ന്‌ വാഹനം മുന്നോട്ടെടുക്കാൻ ഡോക്‌ടർ നിർദേശിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്തു വരുന്നുണ്ട്‌.

അതുകൊണ്ടുതന്നെ കേസിൽ അജ്‌മലിനാപ്പം ശ്രീക്കുട്ടിയേയും പ്രതി ചേർത്തേക്കാം. വൈദ്യപരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നുവെന്ന്‌ തെളിഞ്ഞതായും അജ്‌മൽ ലഹരി മരുന്ന്‌ കേസിൽ ഉൾപ്പെട്ട ആളാണെന്നും റിപ്പോർട്ടുകളുണ്ട്‌. 

The #incident where a #scooter #passenger was hit by a #car and #died; The #hospital fired the #doctor

Next TV

Related Stories
#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

Sep 18, 2024 07:19 AM

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും...

Read More >>
#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

Sep 18, 2024 07:15 AM

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60...

Read More >>
#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

Sep 18, 2024 07:11 AM

#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു...

Read More >>
#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

Sep 18, 2024 07:06 AM

#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന തരത്തിൽ സൈബർ ക്ലാസുകളും ബോധവൽക്കരണവും ആസൂത്രണം...

Read More >>
#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

Sep 18, 2024 07:02 AM

#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

നർത്തകി ശിവാനി അവധാനി, അധ്യാപികമാരായ അനില ജോഷി, രഹ്‌ന നന്ദകുമാർ, അനുപമ അനിൽകുമാർ എന്നിവർ...

Read More >>
#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

Sep 18, 2024 06:57 AM

#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

കുറച്ച് മാസങ്ങൾക്കുമുമ്പ്‌ പ്രദേശത്ത് രാസമാലിന്യങ്ങൾ എത്തിച്ച് ഭൂമി നികത്താന്‍ നേതൃത്വം നൽകിയത് കിരൺ കുഞ്ഞുമോ​ന്റെ...

Read More >>
Top Stories