---
title: "#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ "
english_title: "The #bride's #relatives #beat up the #photographer who came to #photograph the #wedding #ceremony"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/236300/the-brides-relatives-beat-up-the-photographer-who-came-to-photograph-the-wedding-ceremony"
published_at: "2024-09-18T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea30007d0dd_attack.jpg"
keywords: []
---

# #attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ 

> **Lead Summary:** ഇടുക്കി: മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

## Article Content

ഇടുക്കി: മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ് പരാതി.

എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

ഇതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം.മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/236300/the-brides-relatives-beat-up-the-photographer-who-came-to-photograph-the-wedding-ceremony)