---
title: "#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ "
english_title: "#Cyber ​​#fraudsters and #drug #mafia will be #cracked #down on: #City #Police #Commissioner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/236299/cyber-fraudsters-and-drug-mafia-will-be-cracked-down-on-city-police-commissioner"
published_at: "2024-09-18T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea2ec980e2f_cyber.jpg"
keywords: []
---

# #Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ 

> **Lead Summary:** കൊച്ചി : സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ.

## Article Content

കൊച്ചി : സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ.

എറണാകുളം പ്രസ്‌ ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമീഷണർ. ഇന്റർനെറ്റിന്റെ ഉപയോഗം ശരിയായ രീതിയിൽ മനസ്സിലാക്കാത്ത സാധാരണക്കാരാണ്‌ സൈബർ തട്ടിപ്പുകളിൽപ്പെടുന്നവരിൽ ഏറെയും.

സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന തരത്തിൽ സൈബർ ക്ലാസുകളും ബോധവൽക്കരണവും ആസൂത്രണം ചെയ്യും.

സൈബർ കുറ്റവാളികളെ പിടികൂടാനും സൈബർ തട്ടിപ്പുവഴി നഷ്ടമായ പണം തിരികെ ലഭിക്കാൻ സംവിധാനമൊരുക്കും. ഇതിനായി ഇന്ത്യൻ സൈബർ ക്രൈം കോ–-ഓർഡിനേഷൻ സെന്ററുമായി സഹകരിച്ച്‌ നടപടി സ്വീകരിക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/236299/cyber-fraudsters-and-drug-mafia-will-be-cracked-down-on-city-police-commissioner)