#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്
Sep 18, 2024 07:15 AM | By Amaya M K

ഇടുക്കി: ( piravomnews.in ) സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തിൽ വീണ് പൊള്ളലേറ്റു.

മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം.

ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു.

പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്‍റെയടുക്കലും എത്തിച്ചു. അണുബാധയ്‍ക്ക് സാധ്യതയുള്ളതിനാല്‍ കളമശേരിമെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Fell in #stew for #milking #sister's #house; The #young #man was #seriously #injured

Next TV

Related Stories
#theft | സ്കൂളിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം

Sep 19, 2024 02:43 PM

#theft | സ്കൂളിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം

ക്ലാസ് മുറികളിലെ സീലിങ് ഫാനുകളുടെ അടിഭാഗം അഴിച്ചെടുത്ത് മോട്ടറുകളിലെ ചെമ്പ് കമ്പികൾ എടുത്ത ശേഷം ബാക്കിയുളളവ ക്ലാസ് മുറിയിൽ തന്നെ ഉപേക്ഷിച്ച...

Read More >>
#arrest | വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

Sep 19, 2024 01:36 PM

#arrest | വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു...

Read More >>
#attack | ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു ;  പ്രതി അറസ്റ്റിൽ

Sep 19, 2024 01:32 PM

#attack | ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു ; പ്രതി അറസ്റ്റിൽ

വിച്ചു നിരന്തരം ക്രിമിനൽക്കേസിൽപ്പെടുന്നതിനാൽ ഇനി വീട്ടിൽ വരരുതെന്ന് പ്രണവ് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ്...

Read More >>
#complaint | മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

Sep 19, 2024 09:57 AM

#complaint | മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

Sep 19, 2024 09:52 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

ഇതിന്‍റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയിൽ പൾസർ സുനി അപേക്ഷ നൽകുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ...

Read More >>
#death | പാചകവാതകം ചോർന്നതറിയാതെ സ്വിച്ചിട്ടു; തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Sep 19, 2024 09:48 AM

#death | പാചകവാതകം ചോർന്നതറിയാതെ സ്വിച്ചിട്ടു; തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

വീടിന്റെ ഹാളിൽ കിടന്ന്‌ ഉറങ്ങുകയായിരുന്ന ഇവർ ചായ തയ്യാറാക്കുന്നതിന് അടുക്കള വാതിൽ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ മുറിക്കുള്ളിൽ...

Read More >>
Top Stories