കൊല്ലം: (piravomnews.in) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ചവറ പോലീസ് പിടികൂടി.
ചാത്തന്നൂർ കുമ്മല്ലൂർ ജയേഷ് ഭവനിൽ ജ്യോതിഷ് (30) ആണ് പിടിയിലായത്. 11 വയസുകാരിയായ പെൺകുട്ടിയുടെ മാതാവുമായുള്ള പരിചയം മുതലെടുത്ത്, 2022 ജൂൺ മുതൽ 2024 മേയ് വരെ പല സന്ദർഭങ്ങളിലായി ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയിൽനിന്ന് പീഡനവിവരമറിഞ്ഞ അധ്യാപിക പോലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത് ജ്യോതിഷിന്റെ പേരിൽ കേസെടുക്കുകയായിരുന്നു.
ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
#Sexual #assault on a #minor #girl; youth #arrested