പിറവം : (piravomnews.in) നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി.ഡിജിറ്റൽ സർവ്വേയുടെ പ്രഥമയോഗം നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു.

ഉപാധ്യക്ഷൻ കെ.പി സലിം അധ്യക്ഷനായി. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ കെ കെ സുനിൽ പദ്ധതി വിശദീകരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷർ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, സർവ്വേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഫീൽഡ് സർവേക്കായി വരുന്ന സർവ്വേ ഉദ്യോഗസ്ഥർക്ക് ഉടമസ്ഥൻ അതിർത്തികൾ കൃത്യമായി കാണിച്ചു കൊടുക്കണം, കാടുകൾ വെട്ടിതെളിച്ച് അതിർത്തികൾ കൃത്യമാക്കണം, കരമടച്ച രസീത്, ആധാരത്തിന്റെ കോപ്പിയോ,പട്ടയ രേഖകളോ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകണം.
എന്റെ ഭൂമി പോർട്ടലിൽ വസ്തുവിന്റെ ചിത്രവും രേഖകളും സൂക്ഷിക്കും. വസ്തു ഉടമസ്ഥന് തന്റെ ഭൂമിയുടെ വിവരങ്ങളും ചിത്രവും പരിശോധിക്കുന്നതിനായി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
#Resurvey has #started in #Piravam #municipality
