---
title: "#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ"
english_title: "Three #persons #engaged in #illegal #interest #transactions #arrested with air #pistol and #wireless set"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205725/three-persons-engaged-in-illegal-interest-transactions-arrested-with-air-pistol-and-wireless-set"
published_at: "2024-05-17T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646c5fe0ad59_arrest.jpg"
keywords: []
---

# #arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

> **Lead Summary:** **കൊച്ചി : ** അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ.

## Article Content

**കൊച്ചി : ** അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ.

ഒല്ലൂർ അക്കര വീട്ടിൽ അന്റോണ്‍ ജെ അക്കര (27), വരാപ്പുഴ ഔത്തലിപ്പറമ്പ്‌ വീട്ടിൽ അജ്നാസ് (30), തൊടുപുഴ ഉടുമ്പന്നൂർ കളപ്പുരക്കൽ ഹൗസിൽ ഷാനു ഷാജി (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

സിറ്റി ഡാൻസാഫ് സംഘവും സെൻട്രൽ പൊലീസും ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്‌. ഉയർന്ന പലിശനിരക്കിൽ പണം കടംകൊടുക്കുന്ന സംഘാംഗങ്ങളാണ് ഇവരെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി.

പണം തിരികെ നൽകാൻ സാധിക്കാത്തവരെ ഭീഷണിപ്പെടുത്താനാണ് എയർ പിസ്റ്റൾ ഉപയോഗിച്ചിരുന്നത്. ഒപ്പ് രേഖപ്പെടുത്തിയ നിരവധി ചെക്കുകളും മുദ്രപ്പത്രങ്ങളും ഇവരില്‍നിന്ന്‌ കണ്ടെടുത്തു.

പൊലീസ്‌ അന്വേഷണം ആരംഭിച്ചു. എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്‌എച്ച്‌ഒ യു ശ്രീജിത്, പ്രിൻസിപ്പൽ എസ്‌ഐ റെജിരാജ്, എസ്‌ഐ രവീന്ദ്രൻ, അസിസ്റ്റന്റ്‌ എസ്‌ഐ സജി എന്നിവരും സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക ടീമും ചേർന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205725/three-persons-engaged-in-illegal-interest-transactions-arrested-with-air-pistol-and-wireless-set)