---
title: " #accident | വാഹനപകടത്തിൽ ലോറിയ്ക്ക് അടിയിൽ പെട്ട് വീട്ടമ്മ മരിച്ചു"
english_title: "#Housewife #dies after being hit by a #lorry in a #car #accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206647/housewife-dies-after-being-hit-by-a-lorry-in-a-car-accident"
published_at: "2024-05-21T14:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c615cbcc55_accident4.jpg"
keywords: []
---

#  #accident | വാഹനപകടത്തിൽ ലോറിയ്ക്ക് അടിയിൽ പെട്ട് വീട്ടമ്മ മരിച്ചു

> **Lead Summary:** **ആമ്പല്ലൂർ :** വാഹനപകടത്തിൽ ലോറിയ്ക്ക് അടിയിൽ പെട്ട് വീട്ടമ്മ മരിച്ചു.

## Article Content

**ആമ്പല്ലൂർ :** വാഹനപകടത്തിൽ ലോറിയ്ക്ക് അടിയിൽ പെട്ട് വീട്ടമ്മ മരിച്ചു.

കാഞ്ഞിരമറ്റം പള്ളിമുക്കിന് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. അരയങ്കാവ് സ്വദേശിനിയായ സുഭദ്രയ്ക്ക് ആണ് അപകടം സംഭവിച്ചത്.

കാഞ്ഞിരമറ്റം പള്ളിക്കും ചാലക്കപ്പാറക്കമിടയിൽ അരയങ്കാവ്, ശ്രീവത്സത്തിൽ സുഭദ്ര വി. വി യാണ് മരണപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന സ്ക്കൂട്ടറിൽ ലോറി തട്ടി ലോറിയുടെ ടയറുകൾക്ക് അടിയിൽപെട്ടാണ് അപകടമുണ്ടായത്.

ഇഡിആർഎഎസി ആമ്പല്ലൂർ മേഖലാ കമ്മിറ്റി അംഗവും കുന്നംകുളം റസിഡൻസ് അസോസിയേഷൻ ഭാരവാഹിയുമാണ് സുഭദ്ര.

ഇഡിആർഎഎസി ആമ്പല്ലൂർ മേഖലയിലെ റസിഡൻസ് അസോസിയേഷൻ പ്രവർത്തനങ്ങളുടെ സജീവസാന്നിധ്യമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206647/housewife-dies-after-being-hit-by-a-lorry-in-a-car-accident)