---
title: "#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി"
english_title: "The #body of the #missing #man was #found in the #current of the #stream"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206641/the-body-of-the-missing-man-was-found-in-the-current-of-the-stream"
published_at: "2024-05-21T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c5f0090a10_drow.jpg"
keywords: []
---

# #bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കിൽപ്പെട്ടത്.

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്.

അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206641/the-body-of-the-missing-man-was-found-in-the-current-of-the-stream)