---
title: "#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു"
english_title: "A #four-year-old boy #drowned in a #pond"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206715/a-four-year-old-boy-drowned-in-a-pond"
published_at: "2024-05-21T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664cad0696d72_drowned.jpg"
keywords: []
---

# #drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

> **Lead Summary:** **ഇടുക്കി :** കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. 

## Article Content

**ഇടുക്കി :** കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. 

കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയതാണ് കുട്ടി. കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206715/a-four-year-old-boy-drowned-in-a-pond)