കിഴക്കമ്പലം : (piravomnews.in) ഡ്രൈവറുടെ കാലിൽ മസിൽ കയറിയതോടെ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് ചരിഞ്ഞു. ഇന്നലെ പുലർച്ചെ 1.40ന് തട്ടാംമുകളിന് സമീപം പെരിയാർവാലി കനാൽ റോഡിലാണ് കാറിന്റെ നിയന്ത്രണം വിട്ടത്.
ഇൻഫോ പാർക്കിൽ നിന്നു ജീവനക്കാരുമായി പോയ കാറാണ് നിയന്ത്രണം വിട്ടത്. ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതമായി പുറത്തിറങ്ങി. ഇൗ സമയം കനാലിൽ നിറയെ വെള്ളം ഉണ്ടായിരുന്നു.
സംഭവ സ്ഥലത്ത് എത്തിയ പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ കയർ ഉപയോഗിച്ച് കാർ കെട്ടി സുരക്ഷിതമായി നിർത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി റോഡിലേക്ക് നീക്കി.
The #driver's leg got #muscled and the #car went out of #control and fell into the #canal