ആലുവ : (piravomnews.in) പ്രതിഷേധം കനത്തതോടെ, നവീകരിച്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിന്റെ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾക്കൊള്ളിച്ചു.
മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്‌റ്റേജിലും സ്ഥാപിച്ചു. മുഖ്യമന്ത്രിയെയും ജില്ലയിലെ മന്ത്രി പി രാജീവിനെയും പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസിനെയും ഉദ്ഘാടനച്ചടങ്ങിലെ നോട്ടീസിലും പ്രചാരണ ബോർഡിലും ഒഴിവാക്കിയതിൽ അൻവർ സാദത്ത് എംഎൽഎയ്‌ക്കെതിരെ ശക്തമായ വിമർശം ഉയർന്നിരുന്നു.
എൽഡിഎഫ് ആലുവ മുനിസിപ്പൽ കമ്മിറ്റിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലീമും പ്രതിഷേധിച്ചിരുന്നു. 14.53 കോടി രൂപ സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് കെഎസ്ആർടിസി സ്റ്റാൻഡ് നവീകരിച്ചത്.
എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്ന് 8.64 കോടിയും കെഎസ്ആർടിസി തനത് ഫണ്ടിൽനിന്ന് 5.89 കോടിയും ചെലവഴിച്ചു. നവീകരിച്ച ബസ് സ്റ്റാൻഡ് ശനി വൈകിട്ട് 5.30ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.
As the #protest got heavy, a #notice was issued with the #picture of the #ChiefMinister