മൂവാറ്റുപുഴ : (piravomnews.in) മഞ്ഞള്ളൂർ പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ച് കൃഷിക്ക് ജൈവവളം വിതറുന്ന പദ്ധതി തുടങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷയായി. കൃഷി ഓഫീസർ ടി എം ആരിഫ, ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ എന്നിവർ സംസാരിച്ചു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ ഭാഗത്ത് അഞ്ചേക്കറിലെ പൈനാപ്പിൾ കൃഷിത്തോട്ടത്തില്‍ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന്, വ ളം തളിക്കല്‍ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി. മഞ്ഞള്ളൂർ കൃഷിഭവൻമുഖേനയാണ് ഡ്രോണ്‍ പദ്ധതി നടപ്പാക്കുന്നത്. കൃഷിവകുപ്പ് എൻജിനിയറിങ് വിഭാഗമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
#Manjallur ##panchayat has started a project of #spreading #organic #manure for #agriculture using #drones