തിരുമാറാടി : (piravomnews.in) ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഒന്‍പത് പ്രാദേശിക വികസന ലക്ഷ്യങ്ങളില്‍ സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്കാണ് നേട്ടം ലഭിച്ചിരിക്കുന്നത്.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്‍റെ അനുമോദന പത്രം ജില്ലാ ആസൂത്രണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോള്‍ പ്രകാശ്, സെക്രട്ടറി പി.പി. റെജിമോൻ എന്നിവര്‍ക്ക് കൈമാറി
As part of the Na#national #Panchayat Day #celebration, #Tirumaradi Panchayat got the third #position at the state level for Sad #administration